വിജയ ചരിത്രത്തിൽ കേരളം,പിണറായി വിജയൻ ഇന്ന് തലസ്ഥാനത്തെത്തും.


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തുടര്ഭരണം ഉറപ്പാക്കി തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ ശേഷം ഇന്ന് തലസ്ഥാനത്ത് എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജി സമർപ്പിക്കും. പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നത് സംബന്ധിച്ച് എൽഡിഎഫ് യോഗത്തിനു ശേഷം തീരുമാനിക്കും. ജനക്ഷേമ പദ്ധതികളിൽ പ്രാധാന്യം നൽകിയ മഹാദുരന്തങ്ങളെ അതിജീവിച്ച സർക്കാരിനെ ജനങ്ങൾ നെച്ചിലേറ്റിയ കാഴ്ച്ചയാണ് തെരഞ്ഞെടുപ്പിൽ കാണാനായത്. 10 വർഷം തുടർഭരണത്തിനു ചരിത്രം കുറിച്ച നേട്ടവുമായാണ് പിണറായി വിജയൻ മന്ത്രിസഭാ വീണ്ടും അധികാരത്തിലെത്തുന്നത്.