കിടപ്പാടമില്ലാതെ കിടങ്ങൂർ പാലത്തിനടിയിൽ അഭയം തേടി പ്ലാസ്റ്റിക് ഷീറ്റ് മറച്ച ഷെഡിൽ കഴിയുന്ന ദമ്പതികളെ സായി ഗ്രാമം ഏറ്റെടുക്കും.


കിടങ്ങൂർ: കിടപ്പാടമില്ലാതെ കിടങ്ങൂർ പാലത്തിനടിയിൽ അഭയം തേടി പ്ലാസ്റ്റിക് ഷീറ്റ് മറച്ച ഷെഡിൽ കഴിയുന്ന തോമസിനും ഭാര്യ ലളിതാമ്മക്കും അഭയമായി സായി ഗ്രാമം. ദമ്പതികളെ സംരക്ഷിക്കുമെന്ന് സായി ഗ്രാമം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആനന്ദകുമാര്‍ അറിയിച്ചു.

മീനച്ചിലാറിന്റെ തീരത്ത് കിടങ്ങൂർ പാലത്തിനടിയിൽ രണ്ടു തൂണുകൾക്കു ഇടയിലായാണ് ഇവർ പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ടു മറച്ചു കഴിയുന്നത്. കഴിഞ്ഞ പ്രളയത്തിൽ റേഷൻകാർഡടക്കം എല്ലാ രേഖകളും ഇവർക്ക് നഷ്ടമായിരുന്നു. തിരുവനന്തപുരത്തെ സായി ഗ്രാമത്തിൽ താമസിക്കുകയോ വീടും സ്ഥലവും വാങ്ങി നൽകുന്നത് സാമ്നധിച്ചു ലോക്ക് ഡൗണിന് ശേഷം തീരുമാനം അറിയിക്കാമെന്നും സായി ഗ്രാമം അധികൃതർ പറഞ്ഞു.

ജനപ്രതിനിധികളെയടക്കം ഇവരുടെ ദുരിതം അറിയിച്ചിരുന്നെങ്കിലും ഇതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നും ഇവർ പറഞ്ഞു. ദുരിതാവസ്ഥയിലും മണ്ണിനെയും പ്രകൃതിയെയും സ്നേഹിച്ചു ചെറിയ കൃഷികളും വളർത്തു മൃഗങ്ങളെയും ഇവർ പരിപാലിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് നിരവധിപ്പേർ സഹായ വാഗ്ദാനങ്ങളുമായെത്തിയെങ്കിലും പിന്നീട് ആരെയും കണ്ടിട്ടില്ല എന്നും ഇവർ പറഞ്ഞു.