കോട്ടയം: തോട്ടുവായിലെ വെള്ളക്കെട്ടു പരിഹാരത്തിന് അടിയന്തര ഇടപെടൽ നടത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി. ചെറിയ ഒരു മഴയിൽ പോലും വലിയ വെള്ളക്കെട്ട് ഉണ്ടായി ഗതാഗതം തടസപെടുന്ന തോട്ടുവ ബാങ്കിന് മുമ്പിൽ ഉള്ള കലിങ്കിനുള്ളിലെ മണ്ണും മാലിന്യങ്ങളും ഉടനടി മാറ്റാനും പിന്നീട് പൊളിച്ചു മാറ്റി റോഡ് ഉയർത്തി പണിയുന്നതിനുള്ള നടപടികൾ ആലോചിക്കുവാനും ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥർക്കു നിർദേശം നൽകി.
കഴിഞ്ഞ ദിവസം വലിയ മഴയെ തുടർന്ന് വെള്ളക്കെട്ട് ഉണ്ടായപ്പോൾ തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥലം പരിശോധിക്കുകയും തുടർന്ന് ഇതു സംബന്ധിച്ചുള്ള പരാതികൾ ഉന്നത തലങ്ങളിൽ അറിയിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് സ്ഥലം പരിശോധിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഇന്ന് സ്ഥലത്തെത്തിയത്. കഴിയുന്നത്ര വേഗത്തിൽ വെള്ളക്കെട്ട് മാറ്റുന്നതിനുള്ള പരിഹാരം സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതായും നിർമ്മലാ ജിമ്മി പറഞ്ഞു.