കോട്ടയം ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ജില്ലാ കളക്ടർ.


കോട്ടയം: കോട്ടയം ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. 9 കേന്ദ്രങ്ങളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് വരണാധികാരികളുടെ നേതൃത്വത്തില്‍ ഇന്ന് വോട്ടെണ്ണല്‍ നടക്കുന്നത്. ആകെ 66 സ്ഥാനാര്‍ഥികള്‍ ജനവിധി തേടിയ ജില്ലയില്‍ പോളിംഗ് ബൂത്തുകളില്‍ 11,49,901 പേരും കോവിഡ് സാഹചര്യത്തില്‍ ആബ്സെന്‍റീ വോട്ടര്‍മാര്‍ക്കായി ഏര്‍പ്പെടുത്തിയ തപാല്‍ വോട്ടിംഗ് സംവിധാനത്തിലൂടെ 31762 പേരുമാണ് വോട്ടു ചെയ്തിട്ടുള്ളത്. ഇതിനു പുറമെ സര്‍വീസ് വോട്ടുകളും സാധാരണ  തപാല്‍ വോട്ടുകളുമുണ്ട്. ഇന്നു(മെയ് രണ്ട്) രാവിലെ എട്ടുവരെ തപാല്‍ വകുപ്പില്‍നിന്ന് വരണാധികാരികളുടെ കയ്യില്‍ ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ വോട്ടെണ്ണലിന് പരിഗണിക്കും.