കോട്ടയം: കോട്ടയത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. കോട്ടയം കോടിമതയിൽ ആളൊഴിഞ്ഞ ഉപയോഗശൂന്യമായ കെട്ടിടത്തിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ കുടയംപടി സ്വദേശിനിയായ ഗിരിജ(53) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടു കൂടി മരണമടഞ്ഞത്. സാമ്പത്തിക പ്രശ്നങ്ങളാകാം ആത്മഹത്യക്ക് കാരണമെന്നാണ് പോലീസ് നിഗമനം. ഇന്ന് രാവിലെ 9 മണിയോടെ കോട്ടയം കോടിമതയിലായിരുന്നു സംഭവം. കോടിമതയിൽ ആളൊഴിഞ്ഞ ഉപയോഗശൂന്യമായ കെട്ടിടത്തിലാണ് യുവതിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിൽ നിന്നും തീ ഉയരുന്നതു കണ്ട നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ചിങ്ങവനം പോലീസ് സ്ഥലത്തെത്തിയാണ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയത്. കോടിമതയിലെ പെട്രോൾ പമ്പിൽ നിന്നും പെട്രോൾ വാങ്ങിയ ശേഷം ആളൊഴിഞ്ഞ കെട്ടിടത്തിൽ വെച്ച് ദേഹത്തു ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണു പോലീസ് നിഗമനം.
Image credit to respective owner