കുമരകം കോണത്താറ്റു പാലം പുനർ നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു.


കുമരകം: കുമരകം കോണത്താറ്റു പാലം പുനർ നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. പാലത്തിന്റെ നിർമ്മാണം കിഫ്ബിയിൽ ഉൾപ്പെടുത്തി 10 കോടി രൂപ മുതൽ മുടക്കി പുനർ നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികളാണ് ആരംഭിച്ചത്. പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സഹകരണം രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ സ്ഥലം സന്ദർശിച്ചു.

പൊതുമരാമത്ത് റോഡ്സ് ആന്റ് ബ്രിഡ്ജ്സ് വിഭാഗം എഞ്ചിനീയേഴ്സുമായി മന്ത്രി ചർച്ച നടത്തി. ജില്ലാ പഞ്ചായത്തംഗം കെ വി ബിന്ദു, കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, വൈസ് പ്രസിഡന്റ് വി കെ ജോഷി, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി എസ് അനീഷ്, രശ്മികല, സ്മിത സുനിൽ, എന്നിവർക്കൊപ്പം കിഫ്ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.