ലതിക സുഭാഷ് എൻസിപിയിലേക്ക്,തീരുമാനം 2 ദിവസത്തിനകം പ്രഖ്യാപിക്കും.


ഏറ്റുമാനൂർ: മഹിളാ കോൺഗ്രസ്സ് മുൻഅധ്യക്ഷയായിരുന്നു ലതികാ സുഭാഷ് എൻസിപിയിലേക്ക്. എൻസിപി കോൺഗ്രസ് പാരമ്പര്യമുള്ള പാർട്ടിയാണെന്നും എൻസിപിയിൽ ചേരുന്നതിൽ തെറ്റില്ലെന്നും ലതിക സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു. എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോയുമായി ഇതുസംബന്ധിച്ച് ലതിക സുഭാഷ് ചർച്ച നടത്തി. എൻസിപി യിൽ ചേർന്ന് പ്രവർത്തിക്കുന്നത് സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല രാഷ്ട്രീയത്തിൽ തുടരാനുള്ള തന്റെ തീരുമാനത്തെ തുടർന്നാണ് എന്നും ലതികാ സുഭാഷ് പറഞ്ഞു.