ഒത്തൊരുമയുടെയും കൂട്ടായ്മയുടെയും സ്നേഹം വിളമ്പി മണർകാട് ഗ്രാമപഞ്ചായത്തിന്റെ സാമൂഹിക അടുക്കള.


മണർകാട്: ഒത്തൊരുമയുടെയും കൂട്ടായ്മയുടെയും സ്നേഹം വിളമ്പി മണർകാട് ഗ്രാമപഞ്ചായത്തിന്റെ സാമൂഹിക അടുക്കള 16 ദിവസം പിന്നിട്ടു. ഇതുവരെ ഗ്രാമപഞ്ചായത്തിന്റെ സാമൂഹിക അടുക്കളയിൽ നിന്നും 5120 ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാൻ സാധിച്ചതായി മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു കെ സി പറഞ്ഞു. നിരവധി സുമനസ്സുകളുടെ സഹായമാണ് സാമൂഹിക അടുക്കളയുടെ ഊർജ്ജമെന്നു അദ്ദേഹം പറഞ്ഞു.

കോവിഡ് രോഗബാധിതരായി വീടുകളിൽ കഴിയുന്നവർക്കും അവരുടെ ആശ്രിതർക്കും ലോക്ഡൗൺ മൂലം ലോഡ്ജുകളിലും മറ്റു സ്ഥലങ്ങളിലും ഭക്ഷണ ക്ഷാമം മൂലം കഷ്ടപ്പെടുന്നവർ തുടങ്ങി അനവധിയാളുകൾക്ക് ഭക്ഷണപ്പൊതികൾ വാളൻ്റിയേഴ്സ് മുഖേന എത്തിച്ചു കൊടുത്തതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. നിരവധിപ്പേർ സാമൂഹിക അടുക്കളയിലേക്ക് പച്ചക്കറികളും പലവ്യജ്ഞങ്ങളും നൽകുന്നുണ്ടെന്നും സഹായ സഹകരണങ്ങൾ നൽകിക്കൊണ്ടിരിക്കുന്നവർക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നന്ദി അറിയിക്കുന്നതായും കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ എല്ലാവരുടേയും പങ്കാളിത്വം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.