മാണി സി കാപ്പനെ അനുമോദിച്ചു പി ജെ ജോസഫ്.


തിരുവനന്തപുരം: പാലായിലെ തിളക്കമാർന്ന വിജയത്തിൽ നിയമസഭയിലെ സത്യപ്രതിജ്ഞക്കു ശേഷം പുറത്തേക്ക് വന്ന മാണി സി കാപ്പനെ കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ അനുമോദിച്ചു.

കടുത്തുരുത്തി എംഎൽഎ അഡ്വ. മോൻസ് ജോസഫ് പി ജെ ജോസഫിനൊപ്പം ഉണ്ടായിരുന്നു. പതിനഞ്ചാം കേരളാ നിയമസഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ ഇന്ന് നടന്നു.