കാഞ്ഞിരപ്പള്ളി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ കോച്ചിങ്ങിന് അപേക്ഷ ക്ഷണിച്ചു.


കാഞ്ഞിരപ്പള്ളി : കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ കാഞ്ഞിരപ്പള്ളി യിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ 2021 ജൂലൈ മാസത്തിൽ ആരംഭിക്കുന്ന സർക്കാർ/അർദ്ധ സർക്കാർ നടത്തുന്ന PSC,SSC,IBPS,RRB തുടങ്ങി വിവിധ മത്സര പരീക്ഷകൾക്ക് വേണ്ടിയുള്ള സൗജന്യ കോച്ചിങ്ങിന് അപേക്ഷ ക്ഷണിച്ചു.

ഓൺലൈൻ അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പരിശീലനം തികച്ചും സൗജന്യം ആയിരിക്കും ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിം ക്രിസ്ത്യൻ,ബുദ്ധ ജൈന പാഴ്സി സിഖ് എന്നി വിഭാഗങ്ങൾക്കും മറ്റു ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾക്കുമായി സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നു ആറുമാസക്കാലമാണ് പരിശീലന കാലാവധി ക്ലാസ്സുകൾ രാവിലെ 10 മണി മുതൽ വൈകുന്നേരം 3 30 വരെയാണ്. ജനറൽ ഇംഗ്ലീഷ്, മാത്തമാറ്റിക്സ് , മലയാളം ആനുകാലികം, ജനറൽനോളഡ്ജ്, ഐടി,സയൻസ്, ബാങ്കിംങ്,വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിൽ പ്രഗത്ഭരായ അധ്യാപകർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2021 ജൂൺ 16 ന് പകൽ 5 മണി വരെ.ഉദ്യോഗാർത്ഥികൾ 18 വയസ്സ് തികഞ്ഞവരും എസ്.എസ്.എൽ.സിയോ ഉയർന്ന യോഗ്യതയോ ഉള്ളവരും ആയിരിക്കണം. അപേക്ഷകർ വ്യക്തിഗതവിവരങ്ങൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ ccmykply@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ 9447512032,9947066889 എന്നി WhatsApp നമ്പരിലോ ഓൺലൈൻ ആയി സമർപ്പിക്കേണ്ടതാണ് എന്ന് പ്രിൻസിപ്പാൾ അറിയിച്ചു.വിശദ വിവരങ്ങൾക്ക് 9447512032,9947066889എന്നി നമ്പരുകളിൽ ബന്ധപ്പെടുക.