ജനപരീക്ഷ കഴിഞ്ഞു മോൻസ് ജോസഫിന് ഇനി എഴുത്തു പരീക്ഷ.


കടുത്തുരുത്തി: അഞ്ചാം തവണയും വിജയക്കൊടി പാറിച്ചു കടുത്തുരുത്തിയിൽ വിജയിച്ചു കയറിയിരിക്കുകയാണ് മോൻസ് ജോസഫ്. 4256 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മോൻസിന് അഞ്ചാം ഊഴം സാധ്യമായത്. ജനപരീക്ഷ കഴിഞ്ഞെങ്കിലും അടുത്തു വരുന്ന എഴുത്തു പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് മോൻസ് ജോസഫ്. ഒപ്പം കൂട്ടിനു ഭാര്യ സോണിയയുമുണ്ട്. എംഎ സോഷ്യോളജി രണ്ടാം വർഷ വിദ്യാർത്ഥികളാണ് ഇരുവരും. ഈ മാസം തന്നെയാണ് സർവ്വകലാശാല പരീക്ഷയും. ജനപരീക്ഷയിൽ വിജയം നേടിയ ആഹ്ലാദത്തിലാണ് പ്രവർത്തകരും കുടുംബവും. നിരവധിപ്പേർ ഇതിനോടകം തന്നെ ഫോണിൽ ബന്ധപ്പെട്ടു ആശംസയറിയിച്ചതായി മോൻസ് ജോസഫ് പറഞ്ഞു. കേരളാ കോൺഗ്രസ്സ് എക്സിക്യൂട്ടീവ് ചെയർമാൻ കൂടിയാണ് മോൻസ് ജോസഫ്.