ചെറുവാഹനങ്ങൾക്ക് അപകടക്കെണിയൊരുക്കുന്ന നാഗമ്പടം റെയില്‍വെ മേല്‍പ്പാലത്തിന്‍റെ സമീമന പാതകള്‍ ഉയർത്തും; തോമസ് ചാഴികാടൻ.


കോട്ടയം: ചെറുവാഹനങ്ങൾക്ക് അപകടക്കെണിയൊരുക്കി ഇടിഞ്ഞു താഴുന്ന നാഗമ്പടം റെയില്‍വെ മേല്‍പ്പാലത്തിന്‍റെ സമീമന പാതകള്‍ അടിയന്തര പ്രാധാന്യം നൽകി ഉയർത്തും എന്ന് എംപി തോമസ് ചാഴികാടൻ പറഞ്ഞു. റെയിൽവേ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സ്ഥലം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

നാഗമ്പടം റെയില്‍വെ മേല്‍പ്പാലത്തിന്‍റെ സമീപന പാത താഴുന്നതു മൂലം സുഗമമായ ഗതാഗതത്തിന് തടസ്സമുണ്ടാകുന്നതായും വളരെ വേഗത്തിൽ ഇരുവശത്തേയും സമീപന പാതകൾ ഉയർത്തുമെന്നും ഇത് സംബന്ധിച്ച് നിർദ്ദേശം റെയിൽവേ അധികൃതർക്ക് നൽകിയതായും അദ്ദേഹം പറഞ്ഞു. നാഗമ്പടം റെയില്‍വെ മേല്‍പ്പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തതിനു ശേഷം സമീപന പാത ഇടിഞ്ഞു താഴ്ന്നതിനെ തുടർന്ന് പല തവണ ടാർ ചെയ്തു ഉയർത്തിയിരുന്നു.

നാഗമ്പടം റെയില്‍വെ മേല്‍പ്പാലത്തിന്‍റെ സമീമന പാതകള്‍ ഇടഞ്ഞു താഴ്ന്നത് ചെറുവാഹനങ്ങൾക്ക് അപകട ഭീഷണിയുയർത്തുന്നത് സംബന്ധിച്ച് ഏപ്രിൽ 10 നു കോട്ടയം ലൈവ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വേഗത്തിലെത്തുന്ന ഇരുചക്ര വാഹനങ്ങൾ കട്ടിങ്ങിൽ ഇടിച്ചു കയറിയാണ് പാലത്തിലേക്ക് പ്രവേശിക്കുന്നത്. വാഹനങ്ങൾ പാളിപ്പോകുന്നതിനും ജീവന് ഹാനികരമായ അപകടങ്ങൾവരെ സംഭവിച്ചേക്കാം. ഇതിനോടകംതന്നെ നിരവധിപ്പേർക്ക് അപകട സാഹചര്യം ഉണ്ടായിട്ടുണ്ട്. അപ്പ്രോച്ച് റോഡിനായി എടുത്തിട്ട മണ്ണായതിനാലാണ് പാത ഇരുത്തുന്നത് എന്നാണു റെയിൽവേ അധികൃതർ നൽകുന്ന വിവരം.