കോട്ടയം: കോട്ടയം ജില്ലയില്‍ 26 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍ കൂടി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവിറക്കി. അതേസമയം ജില്ലയിലെ 21 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്നും ഒഴിവാക്കി. നിലവില്‍ കോട്ടയം ജില്ലയിൽ 70 ഗ്രാമപഞ്ചായത്തുകളിലും 6 മുനിസിപ്പാലിറ്റികളിലുമായി ആകെ 908 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. ഈ മേഖലകളിലും നിരോധനാജ്ഞ നിലവിലുള്ള സ്ഥലങ്ങളിലും അധിക നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും. നാലു പഞ്ചായത്തുകളിലും 37 തദ്ദേശ സ്ഥാപനങ്ങളിലെ 59 വാര്‍ഡുകളിലുമാണ് 144നൊപ്പം അധിക നിയന്ത്രണങ്ങളുമുള്ളത്.
പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍:
പഞ്ചായത്തുകള്‍:
അകലക്കുന്നം -10
കങ്ങഴ - 1, 2, 11, 12
കൂട്ടിക്കൽ - 2,5,6,7,8, 10, 11, 12
ഉഴവൂർ - 13
വെച്ചൂർ - 4,10,11
അതിരമ്പുഴ- 6, 14
കുമരകം - 13
തലനാട്-13
കറുകച്ചാൽ - 9, 13
വിജയപുരം - 15
മുത്തോലി - 8, 12
കൊഴുവനാൽ - 6
കണ്ടെയ്ന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ വാര്‍ഡുകള്‍:
ആർപ്പൂക്കര - 2, 11, 13
വാഴൂർ-2,4,5,8, 15, 16
പുതുപ്പള്ളി - 2, 14, 16
മണർകാട് - 4, 5
കൂരോപ്പട - 8, 13
വിജയപുരം - 7
അയർക്കുന്നം -11
മുത്തോലി - 1
കൊഴുവനാൽ - 4,7