തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങളില്ല,നാളെ കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം നൽകും;വി എൻ വാസവൻ.


ഏറ്റുമാനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ ചരിത്ര വിജയം സ്വന്തമാക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായി വി എൻ വാസവൻ പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ആഘോഷ പരിപാടികൾക്ക് പകരം നാളെ കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അഭയം ചാരിറ്റബിൾ സൊസൈറ്റി നൽകി വരുന്ന ഉച്ചഭക്ഷണം വിഭവ സമൃദ്ധമായി നൽകുവാൻ തീരുമാനിച്ചതായും വി എൻ വാസവൻ പറഞ്ഞു. നാളെ കോട്ടയം മെഡിക്കൽ കോളേജിൽ നടക്കുന്ന ചടങ്ങിൽ സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം വൈക്കം വിശ്വൻ പങ്കെടുക്കും.