ചങ്ങനാശ്ശേരി: ആവശ്യം വരുമ്പോള്‍ മത-സാമുദായിക സംഘടനകളെ സമീപിക്കുകയും അതിനുശേഷം തള്ളിപ്പറയുകയും ചെയ്യുന്ന നിലപാട് ആർക്കും യോജിച്ചതല്ല എന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മത-സാമുദായികസംഘടനകളെ ഇപ്പോൾ വിലകുറച്ചു കാണുന്നതായും അദ്ദേഹം പറഞ്ഞു.
എല്ലാ മത-സാമുദായിക സംഘടനകളെയും ചേർത്തു നിർത്തുന്ന കോൺഗ്രസ്സിന്റെ നിലപാടുകൾക്ക് എതിരായാണ് പ്രതിപക്ഷ നേതാവിന്റെ പ്രവർത്തിയും പ്രസ്താവനകളും എന്ന് സുകുമാരൻ നായർ പറഞ്ഞു. മത-സാമുദായിക സംഘടനകളോടും നേതാക്കളോടും ശബരിമല വിശ്വാസ സംരക്ഷണം സംബന്ധിച്ചുള്ള നിലപാടും കെപിസിസി വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു പാർട്ടിക്കും ഒരു മുന്നണിക്കും എതിരായി എൻഎസ്എസ് നിലകൊണ്ടിട്ടില്ല എന്നും പുതിയ സ്ഥാനലബ്ധിയില്‍ മതിമറന്ന് നിലവാരം കുറഞ്ഞ പ്രസ്താവനകൾ നടത്തരുതെന്നും സുകുമാരൻ നായർ പറഞ്ഞു.