കോട്ടയം: എന്‍സിപിയെയും കോണ്‍ഗ്രസിനെയും താരതമ്യം ചെയ്യേണ്ടതില്ല എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ലതികാ സുഭാഷിന്റെ എൻസിപി പ്രവേശനവുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. എൻസിപി കോൺഗ്രസ് പാരമ്പര്യമുള്ള പാർട്ടിയാണെന്നും എൻസിപിയിൽ ചേരുന്നതിൽ തെറ്റില്ലെന്നും ലതിക സുഭാഷ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ജനങ്ങളുടെ പാര്‍ട്ടിയാണെന്നും ഇപ്പോഴുണ്ടായ പരാജയം പാർട്ടിയെ തോൽപ്പിക്കത്തക്കതല്ല എന്നും അദ്ദേഹം പറഞ്ഞു.