വാകത്താനം: വാകത്താനം പ്രവാസി അസോസിയേഷൻ (യൂഎഇ) വാകത്താനം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് പൾസ് ഓക്സീമീറ്റർ നൽകി. 21 പൾസ് ഓക്സീമീറ്റർ ആണ് പ്രവാസി അസോസിയേഷൻ വാകത്താനം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് നൽകിയത്.
വാകത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി പൾസ് ഓക്സീമീറ്റർ സ്വീകരിച്ചു. ആരോഗ്യപ്രവർത്തകർ, ജനപ്രതിനിധികൾ, പ്രവാസി അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.