ഗ്രാമപഞ്ചായത്തുകൾക്ക് പൾസ്‌ ഓക്സീമീറ്ററുമായി കോട്ടയം ജില്ലാ പഞ്ചായത്ത്.


കോട്ടയം: കോട്ടയം ജില്ലയിലെ 71 ഗ്രാമ പഞ്ചായത്തുകളിലെയും കോവിഡ് രോഗികളുടെ രക്തത്തിലെ ഓക്സിജൻ ലെവൽ പരിശോധനക്കായി 600 പൾസ്‌ഓക്സിമേറ്റർ കോട്ടയം ജില്ലാ പഞ്ചായത്ത് വിതരണം ചെയ്യുന്നു. എം ആർ എഫ് ആണ് കോട്ടയം ജില്ലാ പഞ്ചായത്തിന് പൾസ്‌ ഓക്സീമീറ്റർ സ്പോണ്സർ ചെയ്യുന്നത്.

എം ആർ എഫ് ഡെപ്യൂട്ടിജനറൽ മാനേജർ ചെറിയാൻ ഏലിയാസിൽ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിർമ്മല ജിമ്മി, ജില്ലാ കളക്ടർ എം അഞ്ജന എന്നിവർ ചേർന്ന് പൾസ്‌ഓക്സീമീറ്റർ ഏറ്റു വാങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് ശരത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ ടി എൻ ഗിരീഷ് കുമാർ, പി എസ് പുഷ്പമണി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി സിജു തോമസ്, ഡോ. വ്യാസ് സുകുമാരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.