തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണത്തിന്റെയും കിറ്റ് വിതരണത്തിന്റെയും തീയതികൾ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. മേയ് മാസത്തെ റേഷൻ വിതരണവും ഏപ്രിൽ കിറ്റ് വിതരണവും 05.06.2021 വരെ നീട്ടി.
മേയ് മാസത്തെ കിറ്റ് വിതരണം 05.06.2021-ന് ശേഷവും തുടരുന്നതാണ് എന്നും ജൂൺ മാസത്തെ റേഷൻ വിതരണം 07.06.2021 മുതൽ ആരംഭിക്കുന്നതാണ് എന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.