കോവിഡ് വ്യാപനം: സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു;ഭക്ഷ്യ പൊതുവിതരണ വകുപ്പ്.


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്ഥാനത്തെ  റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ  റേഷൻ കടകൾ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ തുടർച്ചയായി പ്രവർത്തിക്കുന്ന വിധത്തിൽ ആണ് സമയം പുനഃക്രമീകരിച്ചിരിക്കുന്നത്.