നവാഗതരായ കുട്ടികൾക്ക് സമ്മാനങ്ങളും പാഠപുസ്തകങ്ങളുമായി ഈരാറ്റുപേട്ട ബിആർസി യുടെ മധുര വണ്ടി പ്രയാണം ആരംഭിച്ചു.


ഈരാറ്റുപേട്ട: നവാഗതരായ കുട്ടികൾക്ക് സമ്മാനങ്ങളും പാഠപുസ്തകങ്ങളുമായി ഈരാറ്റുപേട്ട ബിആർസി യുടെ മധുര വണ്ടി പ്രയാണം ആരംഭിച്ചു. ഈ വര്ഷം അധ്യയനം ആരംഭിക്കുന്ന മുന്നൂറോളം നവാഗതരായ വിദ്യാർത്ഥികൾക്ക് മധുര പലഹാരങ്ങളും സമ്മാനങ്ങളും പാഠപുസ്തകങ്ങളുമായാണ് സമഗ്ര ശിക്ഷാ കേരളാ ഈരാറ്റുപേട്ട ബിആർസി യുടെ മധുര വണ്ടി പ്രയാണം ആരംഭിച്ചിരിക്കുന്നത്.

വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് നിർവ്വഹിച്ചു. പ്രവേശനോത്സവത്തിന്റെ ഭാഗമായി നവാഗതരായ എല്ലാ കുട്ടികളുടെയും വീടുകളിലേക്ക് മധുര വണ്ടി എത്തും. 10 പഞ്ചായത്തുകളിലായി ഇന്നും ചൊവ്വ,ബുധൻ ദിവസങ്ങളിലായാണ് കൊച്ചുകൂട്ടുകാരെ തേടി വാഹനം എത്തുന്നത്. കൗൺസിലർ അബ്ദുൽ ഖാദർ, എസ് എസ് കെ ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ നയന ജേക്കബ്ബ്, ഹെഡ്മാസ്റ്റേർസ് ഫോറസ് സെക്രട്ടറി പി വി ഷാജിമോൻ തുടങ്ങിയവർ പങ്കെടുത്തു.