വൈക്കം: തലയാഴം ഗ്രാമ പഞ്ചായത്ത് കോവിഡ് ഡോമിസിലറി കെയർ സെൻ്ററിലേയ്ക്ക് ജനറേറ്റർ നൽകി കൊതവറ സർവ്വീസ് സഹകരണ ബാങ്ക്. ഡിസിസി യിലേക്ക് നൽകുന്ന 3000 VA ജനറേറ്റർ ബാങ്ക് പ്രസിഡൻറ് സി റ്റി ഗംഗാധരൻ നായർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ബിനിമോന് കൈമാറി.
ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി ദേവി പാർവ്വതി, ബാങ്ക് സെക്രട്ടറി വി എസ് അനിൽകുമാർ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സിനി സലി, അംഗങ്ങളായ ബി എൽ സെബാസ്റ്റ്യൻ, രമേഷ് പി ദാസ്, പ്രീജുമോൻ കെ എസ് , റ്റി മധു, എസ് ദേവരാജൻ, ഭൈമി വിജയൻ, ഷീജ ഹരിദാസ്, ജെൽസി സോണി, കൊച്ചുറാണി ബേബി, ബാങ്ക് വൈസ് പ്രസിഡൻറ് എം ജി ജയൻ ഭരണസമിതിയംഗങ്ങളായ പി എം സേവ്യർ, ജോഷി ജോസഫ്, എ ആർ സലിംകുമാർ, കുര്യാക്കോസ് ദാസ് തുടങ്ങിയവർ പങ്കെടുത്തു.