കോട്ടയം: അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂന്നു വെൻറിലേറ്ററുകൾ വാങ്ങാൻ എംപി ഫണ്ടിൽ നിന്നും 37 ലക്ഷം രൂപ അനുവദിച്ചതായി തോമസ് ചാഴികാടൻ എംപി അറിയിച്ചു. ഈ വെൻറിലേറ്ററുകൾ ബോംബെയിൽ നിന്നും കോട്ടയത്തേക്ക് അയച്ചു കഴിഞ്ഞു.
രണ്ട് ദിവസത്തിനകം എത്തുമെന്നാണ് വിതരണക്കാർ അറിയിച്ചിട്ടുള്ളത്. എത്തിയാൽ ഉടൻ തന്നെ മെഡിക്കൽ കോളേജിൻ്റെ കോവിഡ് വാർഡിൽ വെൻ്റിലേറ്ററുകൾ സ്ഥാപിക്കുന്നതാണന്ന് തോമസ് ചാഴികാടൻ എംപി അറിയിച്ചു. കഴിഞ്ഞവർഷം കേവിഡ് വ്യാപനത്തിൻ്റെ ഒന്നാംഘട്ടത്തിൽ കോട്ടയം മെഡിക്കൽ കോളേജ്, പാല ജനറൽ ആശുപത്രി, ഉഴവൂർ കെ.ആർ നാരായണൻ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, എന്നിവിടങ്ങളിൽ വിവിധ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങാൻ എംപി ഫണ്ടിൽ നിന്നും 87.5 ലക്ഷം രൂപ അനുവദിച്ചിരുന്നു.
എന്നാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അനുവദിച്ച ഓക്സിജൻ കോൺസെൻട്രേറ്റർ എത്തിക്കാൻ വിതരണക്കാരായ കമ്പനിക്ക് കഴിഞ്ഞില്ല അത്തരത്തിൽ ഉപയോഗിക്കാൻ കഴിയാതിരുന്ന ഫണ്ടാണ് ഇപ്പോൾ വെൻറിലേറ്റർ വാങ്ങാനായി നീക്കിവെച്ചത് എന്നും അദ്ദേഹം പറഞ്ഞു.