കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കാനിരിക്കെ കുട്ടികൾക്കായി ടിവി, ഡിടിഎച് തകരാറുകൾ സൗജന്യമായി പരിഹരിച്ചു എരുമേലി തുടി പാട്ടുകൂട്ടം.


എരുമേലി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും ക്ലാസ്സ് മുറികളിലെ പഠനങ്ങൾക്ക് പകരം ഓൺലൈൻ ക്ലാസ്സുകളാണ് സജ്ജമാക്കിയിരിക്കുന്നത്. വീട്ടിലെ ടിവി യോ ഡിടിഎക്കോ കേടായതിനെ തുടർന്ന് കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാനാവില്ല എന്നോർത്ത് വിഷമിക്കേണ്ട.എരുമേലി ഗ്രാമ പഞ്ചായത്ത് പരിധിക്കുള്ളിൽ വിദ്യാർത്ഥികൾക്കായി ടിവി, ഡിടിഎച് തകരാറുകൾ സൗജന്യമായി പരിഹരിച്ചു നൽകുകയാണ് എരുമേലി തുടി പാട്ടുകൂട്ടം എന്ന സംഘടനയിലെ ഒരുകൂട്ടം ചെറുപ്പക്കാർ.

ഒരാഴ്ച്ചയിലധികമായി ഇവർ വിദ്യാർത്ഥികൾക്ക് സഹായ ഹസ്തവുമായി ഒപ്പമുണ്ട്. ഇതിനോടകം തന്നെ നിരവധി വിദ്യാർത്ഥികളുടെ വീടുകളിലെ ടിവി, ഡിടിഎച് തകരാറുകൾ സൗജന്യമായി ഇവർ പരിഹരിച്ചു നൽകിക്കഴിഞ്ഞു. സ്‌കൂളുകളിലെ 2021-22 അധ്യയനവർഷത്തെ ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അധ്യയനവർഷം ആരംഭിച്ചാലും കോവിഡ് പശ്ചാത്തലത്തിൽ മുൻവർഷത്തെപ്പോലെ ഡിജിറ്റൽ ക്ലാസുകളാണ് നടത്തുക.

ഇതിനായി കൈറ്റ്-വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ സംപ്രേഷണം ചെയ്യും എന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ക്ലാസ് ലഭ്യമല്ലാത്ത വിദ്യാർഥികൾക്ക് വിവിധ സർക്കാർ പൊതുമേഖലാ ഏജൻസികൾ, സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവരുടെ ഇടപെടലിലൂടെ ഡിജിറ്റൽ ക്ലാസ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. എരുമേലി ഗ്രാമ പഞ്ചായത്തു പരിധിക്കുള്ളിൽ വിദ്യാർത്ഥികൾക്ക് ഇവരുടെ സൗജന്യ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്, ബന്ധപ്പെടേണ്ട നമ്പറുകൾ:

രാഹുൽ-9747147626

ധനേഷ്- 9744104646

പ്രവീൺ-9496459166