കോട്ടയം കളക്‌ട്രേറ്റിലെത്തിയ സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവനെ ജില്ലാ കലക്ടര്‍ സ്വീകരിച്ചു.


കോട്ടയം: മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം കോട്ടയം കളക്‌ട്രേറ്റിലെത്തിയ മന്ത്രി വി എന്‍ വാസവനെ ജില്ലാ കലക്ടര്‍ എം അഞ്ജന സ്വീകരിച്ചു. പതിനഞ്ചാം കേരളാ നിയമസഭയിൽ ജില്ലയിൽ നിന്നുമുള്ള മന്ത്രിയായ വി എൻ വാസവൻ കൈകാര്യം ചെയ്യുന്നത് സഹകരണം,രജിസ്‌ട്രേഷൻ വകുപ്പുകളാണ്. എൽഡിഎഫ് സിപിഐഎം സാരഥിയായി ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ നിന്നുമാണ് വി എൻ വാസവൻ പതിനഞ്ചാം കേരളാ നിയമസഭയിൽ അംഗമായത്. പന്ത്രണ്ടാം നിയമസഭയിൽ 2006 ൽ കോട്ടയത്തുനിന്നുള്ള എം.എൽ.എ ആയിരുന്നു വി എൻ വാസവൻ. കോട്ടയം കളക്‌ട്രേറ്റിലെത്തിയ വി എൻ വാസവൻ ജില്ലാ കളക്ടർ പൂച്ചെണ്ട് നൽകി സ്വീകരിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.