കോട്ടയം: പകരം കിടപ്പാടം കണ്ടെത്തിയ ശേഷമെ സഹകരണ ബാങ്കുകള്‍ ജപ്തിയിലേക്ക് നീങ്ങാവു എന്ന നിയമ പരിഷ്കരണം നടത്തുമെന്ന് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. വീടും സ്ഥലവും ജപ്തി ചെയ്യുന്ന സാഹചര്യത്തിൽ കിടപ്പാടമില്ലാതെ തെരുവിലിറങ്ങേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കുമെന്നും പകരം കിടപ്പാടം കണ്ടെത്തിയ ശേഷമെ സഹകരണ ബാങ്കുകള്‍ ജപ്തിയിലേക്ക് നീങ്ങാവു എന്ന നിയമ പരിഷ്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. കേരളാ ബാങ്കിലേക്ക് പ്രവാസി നിക്ഷേപങ്ങൾ ആകർഷിക്കും. കൃഷിക്കാർക്ക് വേണ്ടി പുതിയ വായ്പ പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പകരം കിടപ്പാടം കണ്ടെത്തിയ ശേഷമെ സഹകരണ ബാങ്കുകള്‍ ജപ്തിയിലേക്ക് നീങ്ങാവു;വി എൻ വാസവൻ.