തവണക്കടവ് മേഖല കണ്ടെയിന്മെന്റ് സോണിൽ,വൈക്കം-തവണക്കടവ് ബോട്ട് സർവ്വീസ് നിലച്ചു.


വൈക്കം: തവണക്കടവ് മേഖല കണ്ടെയിന്മെന്റ് സോണിൽ ഉൾപ്പെട്ടതിനെ തുടർന്ന് വൈക്കം-തവണക്കടവ് ബോട്ട് സർവ്വീസ് നിലച്ചു. 3 ദിവസമായി ഇപ്പോൾ ബോട്ടുകൾ സർവ്വീസ് നടത്തുന്നില്ല. വൈക്കം-തവണക്കടവ് ജലപാതയിലൂടെ ദിവസേന നിരവധിപ്പേരാണ് വൈക്കത്തേക്കും തിരികെയും പോകുന്നത്. ചേർത്തല താലൂക്കിൽ ഉൾപ്പെടുന്ന മേഖലയാണ് തവണക്കടവ്. ജലഗതാഗത വകുപ്പിന് ഏറ്റവുമധികം ലാഭം നല്കിയിരുന്നതും ഈ മേഖലയിലെ സർവ്വീസ് ആയിരുന്നു. സോളാർ ബോട്ടും ഡീസൽ ബോട്ടുമുൾപ്പടെ 4 ബോട്ടുകളാണ് വൈക്കം-തവണക്കടവ് ജലപാതയിൽ സർവ്വീസ് നടത്തുന്നത്. വൈക്കത്തു നിന്നും എറണാകുളത്തേക്കുള്ള സർവ്വീസും ഇപ്പോൾ നിലച്ചിരിക്കുകയാണ്.