കോട്ടയം ജില്ലയിൽ 9 വോട്ടെണ്ണൽ കേന്ദ്രങ്ങൾ.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണുന്നതിനു ജില്ലയിൽ 9 കേന്ദ്രങ്ങൾ സജ്ജമായി. ഒരു നിയോജക മണ്ഡലത്തിന് ഒരു സെന്റർ എന്ന രീതിയിലാണ് കേന്ദ്രങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. കോട്ടയം ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ:

പാലാ- കർമൽ പബ്ലിക് സ്കൂൾ , പാലാ

കടുത്തുരുത്തി - സെൻ്റ് വിൻസെൻ്റ് സി. എം. ഐ റസിഡൻഷ്യൽ സ്കൂൾ, പാലാ

വൈക്കം -  ആശ്രമം സ്കൂൾ, വൈക്കം

ഏറ്റുമാനൂർ - സെൻ്റ് അലോഷ്യസ് എച്ച്. എസ് അതിരമ്പുഴ

കോട്ടയം - എം.ഡി സെമിനാരി എച്ച്. എസ്. എസ്, കോട്ടയം

പുതുപ്പള്ളി - ബസേലിയോസ് കോളേജ്, കോട്ടയം

ചങ്ങനാശേരി - എസ്.ബി. എച്ച് എസ്.എസ് ,ചങ്ങനാശേരി

കാഞ്ഞിരപ്പള്ളി - സെൻ്റ് ഡൊമനിക്സ്  സ്കൂൾ , കാഞ്ഞിരപ്പള്ളി

പൂഞ്ഞാർ - സെൻ്റ് ഡൊമനിക്സ്   കോളേജ്,  കാഞ്ഞിരപ്പള്ളി