കറുകച്ചാൽ: കറുകച്ചാലിൽ കേബിൾ അറ്റകുറ്റപ്പണിക്കിടെ ഏണിയിൽ നിന്നും വീണു യുവാവ് മരിച്ചു. കറുകച്ചാൽ ബംഗ്ലാകുന്നിൽ പുത്തൻപുരയ്ക്കൽ രാജേഷ് (28) ആണ് അപകടത്തിൽ മരിച്ചത്.
കറുകച്ചാലിലെ പുത്തൂരം കേബിൾ ടിവിയിലെ ജീവനക്കാരനായ രാജേഷ് ഏണിയിൽ നിന്നു കേബിളിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെ വീഴുകയായിരുന്നു. റോഡിലേക്ക് വീണ രാജേഷിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ചങ്ങനാശ്ശേരി ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.