ശ്വാസകോശത്തിൽ നിലക്കടല കുടുങ്ങിയ കുരുന്നിന്‌ കാരിത്താസ് ആശുപത്രിയിലെ റിജിഡ് ബ്രോൺകോസ്കോപ്പി വഴി അതിവേഗ സുഖപ്രാപ്തി.




കോട്ടയം : കുമളി സ്വദേശിയായ അലൻ ബിനു എന്ന രണ്ടു വയസ്സുമാത്രം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തിൽ  കുടുങ്ങിയ നിലക്കടല ശസ്ത്രക്രിയ കൂടാതെ റിജിഡ് ബ്രോൺകോസ്‌കോപ്പിയിലൂടെ വിജയകരമായി പുറത്തെടുത്തു കോട്ടയം കാരിത്താസ് ആശുപത്രി.

അബദ്ധത്തിൽ  ശ്വാസകോശത്തിൽ കുടുങ്ങിയ നിലക്കടല  മൂലം ശ്വാസ തടസം നേരിട്ട്,  അടിയന്തിരമായാണ് റെഫർ ചെയ്യപ്പെട്ടു മാതാപിതാക്കളോടൊപ്പം അലൻ കാരിത്താസിലെത്തിയത്. വിദഗ്ദ്ധ പരിശോധനയിലൂടെ   കുഞ്ഞിന്റെ ശ്വാസകോശത്തിന്റെ ഇടത്തെ അറയിൽ കുരുങ്ങിയ വലിയ  നിലക്കടലയുടെ സ്ഥാനം കൃത്യമായി നിർണ്ണയിച്ചു. ഇതിനോടകം കുഞ്ഞിന്  ശ്വാസകോശ ചുരുക്കവും, ന്യൂമോണിയയും ബാധിച്ചിരുന്നു.

തുടർന്ന്  ഇന്റെർവെൻഷണൽ പൾമനോളജിസ്റ് ഡോ. അജയ് രവി, അനെസ്തേഷ്യയോളോജിസ്റ് ഡോ. നിഷ പാറ്റാനി എന്നിവരുടെ നേതൃത്വത്തിൽ നിലക്കടല ഓപ്പറേഷൻ കൂടാതെ രക്ത രഹിതമായി പുറത്തെടുത്തു. ഡോ. വിനിത വി. നായർ, ഡോ. ജോൺ മാത്യു, ഡോ. ആൻ ജോസഫ് എന്നിവരും ഈ ഉദ്യമത്തിൽ സഹായികളായി. പൂർണ്ണ സുഖം പ്രാപിച്ച കുരുന്ന്‌, ദിവസങ്ങൾക്കകം ആശുപത്രി വിട്ടു.  ശ്വാസനാളിയുടെ ഉൾവശം ക്യാമറയുടെ സഹായത്താൽ നേരിട്ടു കണ്ടു, ശ്വാസകോശ സംബന്ധമായ അസുഖങ്ങളും അബദ്ധത്തിൽ ശ്വാസകോശത്തിൽ കുടുങ്ങുന്ന വസ്തുക്കളും കണ്ടെത്തി പരിഹരിക്കുന്ന ചികത്സ രീതിയാണ് റിജിഡ് ബ്രോൺകോസ്കോപ്പി. ഇത്തരത്തിൽ ശസ്ത്രക്രിയ വരെ വേണ്ടി വന്നേക്കാവുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇന്റെർവെൻഷണൽ പൾമനോളജി വഴി  ലളിതമായി പരിഹരിക്കാൻ സാധിക്കും.മദ്ധ്യതിരുവിതാംകൂറിലെ  ഏക സമ്പൂർണ്ണ  ഇന്റെർവെൻഷണൽ പൾമനോളജി സെന്ററാണ് കാരിത്താസിലേത്.