കോട്ടയം: കോട്ടയം ജില്ലയിലെ 4 ആശുപത്രികൾ കൂടി കോവിഡ് ആശുപത്രികളായി പ്രഖ്യാപിച്ചു. ഇതോടെ ജില്ലയിൽ 6 കോവിഡ് ആശുപത്രികളാണ് നിലവിൽ പ്രവർത്തിക്കുന്നത്.
വൈക്കം അമ്മയും കുഞ്ഞും ആശുപത്രി, കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശ്ശേരി ജനറൽ ആശുപത്രികളുമാണ് കോവിഡ് ആശുപത്രിയായി പ്രഖ്യാപിച്ചു ജില്ലാ കളക്ടർ എം അഞ്ജന ഉത്തരവിറക്കിയത്. ജില്ലയിലെ ഈ ആശുപത്രികൾ കോവിഡ് സെക്കന്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങളായി പ്രവർത്തിക്കുകയായിരുന്നു.