കോട്ടയം ജില്ലയില്‍ 428 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 426 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 5774 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 7.41 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 203 പുരുഷന്‍മാരും 172 സ്ത്രീകളും 53 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 73 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 530 പേര്‍ രോഗമുക്തരായി. 3747 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 196224 പേര്‍ കോവിഡ് ബാധിതരായി. 190955 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 25747 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം - 54
മാടപ്പള്ളി - 50
കുറിച്ചി - 41
പനച്ചിക്കാട്-15
വെച്ചൂർ-14
അയർക്കുന്നം, ഏറ്റുമാനൂർ - 12
ചങ്ങനാശേരി, പള്ളിക്കത്തോട്, കുറവിലങ്ങാട്, പാലാ -10
വാകത്താനം, പാമ്പാടി, വാഴപ്പള്ളി, പുതുപ്പള്ളി, ഉദയനാപുരം, മീനടം - 9
കിടങ്ങൂർ -8
ഈരാറ്റുപേട്ട, മുണ്ടക്കയം, എരുമേലി - 6
കാഞ്ഞിരപ്പള്ളി, വാഴൂർ, അകലക്കുന്നം, ചിറക്കടവ്, പായിപ്പാട്,മീനച്ചിൽ, വിജയപുരം, കറുകച്ചാൽ - 5
വൈക്കം, കൊഴുവനാൽ, കൂരോപ്പട,
മണിമല, പൂഞ്ഞാർ - 4
കുമരകം, മുത്തോലി, കരൂർ, തിടനാട്, കാണക്കാരി, കടനാട്, വെളിയന്നൂർ - 3
മുളക്കുളം, ടി.വി പുരം, ചെമ്പ്, തൃക്കൊടിത്താനം, തലയോലപ്പറമ്പ്, അതിരമ്പുഴ, മണർകാട്, നെടുംകുന്നം, വെള്ളൂർ - 2
കൂട്ടിക്കൽ, തലയാഴം, തലനാട്,
അയ്മനം, എലിക്കുളം, വെള്ളാവൂർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, ആർപ്പൂക്കര, പാറത്തോട്, മേലുകാവ് - 1