ഒരു മണിക്കൂറിനുള്ളിൽ 14 ഇന്ത്യൻ പ്രസിഡന്റുമാരെ വരച്ചു പെൻസിൽ ഡ്രോയിങ്ങിൽ വിസ്മയം തീർത്തു ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി മണിമല സ്വദേശി.


മണിമല: ഒരു മണിക്കൂറിനുള്ളിൽ 14 ഇന്ത്യൻ പ്രസിഡന്റുമാരെ വരച്ചു പെൻസിൽ ഡ്രോയിങ്ങിൽ വിസ്മയം തീർത്തു ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി മണിമല സ്വദേശി. മണിമല ആലപ്ര കുരുവാമൂഴിയിൽ മോഹൻ -ഷൈലജ ദമ്പതികളുടെ മകനും കാഞ്ഞിരപ്പള്ളിയിൽ ഓട്ടോമൊബൈൽ വിദ്യാർത്ഥിയുമായ ശാന്തനൻ(20) ആണ് വരകളിൽ വിസ്മയം തീർത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്. ഇതുവരെയുള്ള 14 ഇന്ത്യൻ പ്രസിഡന്റുമാരുടെ ചിത്രങ്ങളാണ് ഒരു മണിക്കൂറിനുള്ളിൽ ശാന്തനൻ വരച്ചു തീർത്തത്. പിതാവ് മോഹനൻ ആർട്ടിസ്റ്റാണ്. മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി സൈമണിന്റെ നേതൃത്വത്തിൽ ആദരിച്ചു.