മുണ്ടക്കയം: മുണ്ടക്കയത്ത് 12 വയസ്സുകാരി മകളെ കൊലപ്പെടുത്തിയ ശേഷം മാതാവ് കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മുണ്ടക്കയം കൂട്ടിക്കലാണ് സംഭവം. 12 വയസുകാരിയായ മകളുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം മാതാവ് കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കൂട്ടിക്കൽ ചപ്പാത്ത് കടവുകാരഷെമീർഖാന്റെ മകൾ ഷംന(12)യെയാണ് മാതാവ് ലൈജീന കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ ചാടി ആത്മത്യക്ക് ശ്രമിച്ചത്. മകളെ കൊലപ്പെടുത്തിയ ശേഷം ഇന്ന് വെളുപ്പിനെ കിണറ്റിൽ ചാടുകയായിരുന്നു. കിണറ്റിൽ നിന്നും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ കണ്ടത്. പോലീസും ഫയർ ഫോഴ്‌സുമെത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മകളുടെ ജീവൻ രക്ഷിക്കാനായില്ല
മുണ്ടക്കയത്ത് 12 വയസ്സുകാരി മകളെ കൊലപ്പെടുത്തിയ ശേഷം മാതാവ് കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു.