പാലാ ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച ഓക്സിജൻ പ്ലാൻ്റ് ട്രയൽ റൺ ആരംഭിച്ചു.



പാലാ: പാലാ ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച  ഓക്സിജൻ പ്ലാൻ്റ് ട്രയൽ റൺ ആരംഭിച്ചു. ആധുനിക സജീകരണങ്ങളോട് കൂടിയുള്ള ഓക്സിജൻ പ്ലാന്റ് പി എം കെയർ പദ്ധതിയിലൂടെയാണ് പാലാ ജനറൽ ആശുപത്രിയിൽ സ്ഥാപിതമായത്. ട്രയൽ റൺ സ്വിച്ച് ഓൺ കർമ്മം എം പി തോമസ് ചാഴികാടൻ നിർവ്വഹിച്ചു. ഇതോടെ പാലാ ജനറൽ ആശുപത്രിക്ക് ആവശ്യമായ ഓക്സിജൻ ഇനി തടസമില്ലാതെ ലഭ്യമാകും. കോവിഡ് വ്യാപനം രൂക്ഷമായി തുടർന്നിരുന്ന സമയത്ത് ആശുപത്രിയിൽ ഓക്സിജന് ക്ഷാമം നേരിട്ടിരുന്നു. ഓക്സിജൻ സിലിണ്ടറുകൾ കൃത്യ സമയത്ത് റീഫിൽ ചെയ്തു ലഭിക്കാതെ വന്നതും ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു.