കോട്ടയത്ത് വീടിനുള്ളിൽ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.



കോട്ടയം:കോട്ടയത്ത് വീടിനുള്ളിൽ  യുവതിയെ  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കടുത്തുരുത്തി കീഴൂരിലാണ് യുവതിയെ  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കീഴൂര്‍ സ്വദേശിനിയും മാവടിയില്‍ പ്രസാദിന്റെ ഭാര്യയും  വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ നേഴ്‌സുമായ ദീപ ദിവാകരന്‍ (35) നെ ആണ്  വീടിനുള്ളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രിയിൽ മദ്യപിച്ച് എത്തിയ പ്രസാദ് ദീപയുമായി വഴക്കുണ്ടാക്കിയതായി നാട്ടുകാർ പറയുന്നു. പല ദിവസങ്ങളിലും ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നു എന്ന് അയൽവാസികൾ പറയുന്നു.

ഇന്നലെ രാത്രിയിലെ വഴക്കിനു ശേഷമാണ് ദീപയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പതിനൊന്നും ആറും വയസ്സുള്ള മക്കളാണ് ഇവർക്കുള്ളത്. വെള്ളൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.