ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി പെരുന്നയിൽ പിന്നോട്ടെടുത്ത കാറിടിച്ച് ചങ്ങനാശ്ശേരി സ്വദേശിനിയായ വീട്ടമ്മ മരിച്ചു. ചങ്ങനാശേരി പൂവം കൊച്ചുതറ ബിജുവിൻ്റെ ഭാര്യ ഷീല ( 45 ) യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5 മണിയോടെ ചങ്ങനാശ്ശേരി പെരുന്നയിലായിരുന്നു അപകടം ഉണ്ടായത്.
നടപ്പാതയ്ക്ക് സമീപം നിൽക്കുകയായിരുന്ന ഷീലയെ ഇവിടെയെത്തിയ കാർ പാർക്ക് ചെയ്യുന്നതിനിടെ പിന്നിൽ നിൽക്കുകയായിരുന്ന ഷീലയെ തട്ടി വീഴ്ത്തുകയായിരുന്നു. റോഡിലേക്ക് വീണ ഷീലയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാരുടെ സഹായത്തോടെ ചെത്തിപ്പുഴ സെന്റ്.തോമസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 9 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
ഭർത്താവ് ബിജുവിനൊപ്പം വീട്ടിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങാൻ ചങ്ങനാശ്ശേരിയിൽ എത്തിയതായിരുന്നു ഷീല. ചങ്ങനാശ്ശേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം പിന്നീട്. മക്കൾ: മോനിഷ, വിഷ്ണു, നിഷ, മോനിഷ്,മരുമകൻ: ബിനു.