തഹസിദാർ ദമ്പതികളിലൊരാൾ ഇനി കോട്ടയം അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ്, വാകത്താനം സ്വദേശിനി ജിനു പുന്നൂസാണ് പുതുതായി നിയമിതയായിരിക്കുന്നത്.


കോട്ടയം: കോട്ടയം അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ആയി കോട്ടയം വാകത്താനം സ്വദേശിനി ജിനു പുന്നൂസ് നിയമിതയായി. വാകത്താനം നടപ്പുറത്ത് പരേതനായ പുന്നൂസ് സ്കറിയ ആനിയമ്മ ദമ്പതികളുടെ മകളും തിരുവല്ല തുകലശ്ശേരി സ്വദേശി പി ജോൺ വർഗീസിന്റെ ഭാര്യയുമാണ് ജിനു പുന്നൂസ്.

ഇരുവരും തഹസിദാർമാരായി സേവനം ചെയ്തു വരികയായിരുന്നു. കഴിഞ്ഞ മേയിൽ ആലപ്പുഴ ഡെപ്യുട്ടി കലക്ടറായി നിയമിതയായിരുന്നു. ചങ്ങനാശ്ശേരി തഹസിൽദാറായും ജിനു പുന്നൂസ് സേവനം ചെയ്തിട്ടുണ്ട്. ഭർത്താവ് പി ജോൺ വർഗീസ് തിരുവല്ല തഹസിൽദാറാണ്.