കോട്ടയം സ്വദേശിയായ റിയാസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം 'അമീറാ' യുടെ റിലീസ് നാളെ.


കോട്ടയം: കോട്ടയം സ്വദേശിയും നവാഗതനായ റിയാസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം 'അമീറാ' യുടെ റിലീസ് നാളെ.  ഫസ്റ്റ് ഷോസ്, ലൈം ലൈറ്റ്,  സീനിയ എന്നീ ഓടിടി പ്ലാറ്റ് ഫോമുകളിലൂടെയാണ് റിലീസ്. കോട്ടയം സ്വദേശിനിയായ ബാലതാരം മീനാക്ഷിയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ജി ഡബ്ള്യു കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽ കുമാർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സമീർ മുഹമ്മദ്, അനൂപ് ആർ എന്നിവർ ചേർന്നാണ് എഴുതിയിരിക്കുന്നത്. പൗരത്വ ബില്ലിനെക്കുറിച്ചുള്ള സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ചിത്രത്തിന്റെ കഥ. ഇരു മതവിഭാഗങ്ങളിൽപ്പെട്ടവരുടെ വിവാഹവും അവരുടെ മരണ ശേഷം കുട്ടികൾ നേരിടേണ്ടി വരുന്ന പ്രശനങ്ങളുമാണ് കഥയുടെ ഇതിവൃത്തം. മതവും,പൗരത്വവും ഈ കഥയിലെ പ്രധാന വിഷയങ്ങളായി അവതരിപ്പിക്കുന്നു. അരിഷ് അനൂപ്, കോട്ടയം രമേശ്, കോട്ടയം പുരുഷൻ, ബോബൻ സാമുവേൽ, മീനാക്ഷി മഹേഷ് തുടങ്ങി നിരവധി താരങ്ങൾ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.