കോവിഡാനന്തര രോഗങ്ങളെ തുടര്‍ന്നു ചികിത്സയിലായിരുന്ന അതിരമ്പുഴ കാരിസ് ഭവൻ അസി.ഡയറക്ടർ ഫാ.അനീഷ് മുണ്ടിയാനിക്കൽ അന്തരിച്ചു.


അതിരമ്പുഴ: കോവിഡാനന്തര രോഗങ്ങളെ തുടര്‍ന്നു ചികിത്സയിലായിരുന്ന അതിരമ്പുഴ കാരിസ് ഭവൻ അസി.ഡയറക്ടർ ഫാ.അനീഷ് മുണ്ടിയാനിക്കൽ(40) അന്തരിച്ചു. മിഷനറീസ് ഓഫ് സെന്റ് ഫ്രാൻസിസ് സാലസ് (എം എസ് എഫ് എസ്) സഭാംഗമായ ഫാ.അനീഷ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

മെയ് 17 നാണു ഫാ.അനീഷിന് കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത്. തുടർന്ന് പാലാ ചേർപ്പുങ്കൽ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് ഭേതമായിരുന്നെങ്കിലും കഴിഞ്ഞ രണ്ടു ദിവസങ്ങൾക്ക് മുൻപ് ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

മെയ് 7 നാണു ഫാ.അനീഷിന്റെ പിതാവ് മരണമടഞ്ഞത്. സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി തലശ്ശേരിയിലേക്ക് പോയി മടങ്ങി വന്ന ശേഷമാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. മൃതസംസ്കാരം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല.