കോട്ടയം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്ന സാഹചര്യത്തിൽ അടച്ചിട്ടിരുന്ന മദ്യശാലകൾ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ ഇന്ന് രാവിലെ മുതൽ തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചു. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ താഴെയുള മേഖലകളിൽ ബെവ്കോ ഔട്ട്ലെറ്റുകളും ബാറുകളും പ്രവർത്തിക്കാൻ അനുമതിയുണ്ട്.
രാവിലെ മുതൽ ജില്ലയിലെ ബെവ്കോ ഔട്ട്ലെറ്റുകളിൽ നീണ്ട നിരയാണ് കാണപ്പെട്ടത്. രാവിലെ 9 മണി മുതൽ വൈകിട്ട് 7 മണി വരെ ബെവ്കോ ഔട്ട്ലെറ്റുകൾ പ്രവർത്തിക്കും. രാവിലെ 11 മണി മുതൽ രാത്രി 7 മണി വരെ ബാറുകളും പ്രവർത്തിക്കും. ബാറുകളിലും രാവിലെ മുതൽ തിരക്ക് അനുഭവപ്പെട്ടിരുന്നു.