രാത്രിയുടെ മറവിൽ മദ്യം കടത്തുന്നതായി പരാതി, മുണ്ടക്കയം ബെവ്‌കോ ഔട്ട്ലെറ്റ് എക്സൈസ് സീൽ ചെയ്‌തു.


മുണ്ടക്കയം: മുണ്ടക്കയം ബെവ്‌കോ ഔട്ട്ലെറ്റിൽ നിന്നും രാത്രിയുടെ മറവിൽ മദ്യം കടത്തുന്നതായി പരാതിയെ തുടർന്ന് ഔട്ട്ലെറ്റ് എക്സൈസ് സീൽ ചെയ്‌തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്ലെറ്റുകൾ പൂട്ടിയിരുന്നു.

പരാതിയെ തുടർന്ന് എക്സൈസ് സംഘം എത്തി ജീവനക്കാരുടെ മൊഴിയെടുക്കുകയും ഔട്ട്ലെറ്റ് സീൽ ചെയ്യുകയുമായിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. റബ്ബർ തോട്ടത്തിനകത്തു പ്രവർത്തിക്കുന്ന ഔട്ട്ലെറ്റിൽ നിന്നും രാത്രിയിലാണ് മദ്യം കടത്തുന്നതെന്നു നാട്ടുകാർ ആരോപിച്ചു.

രാത്രി ഡ്യുട്ടിക്ക് ശേഷം മടങ്ങിയ സെക്യൂരിറ്റി ജീവനക്കാരുടെ പക്കൽ നിന്നും നാട്ടുകാർ മദ്യം കണ്ടെത്തിയ സംഭവവും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇതിനോടകം തന്നെ ലിറ്ററുകണക്കിനു മദ്യം കടത്തിയതായാണ് നാട്ടുകാർ പറയുന്നത്.