കോട്ടയം: ബ്ലാക്ക് ഫംഗസ് ബാധിച്ചു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത് 9 പേർ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നവരാണ്. നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 9 പേരിൽ 3 പേർക്ക് ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിച്ചു.
മറ്റു 6 പേരുടെ പരിശോധനാഫലം ലഭ്യമാകാനിരിക്കുന്നതേയുള്ളു. എന്നാൽ പ്രാഥമിക പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനാൽ ഇവർക്കും ചികിത്സ ആരംഭിച്ചിട്ടുണ്ട് എന്ന് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി ലഭ്യമാക്കുന്ന ലൈപോസോമൽ ആംഫോടെറിസിൻ എന്ന മരുന്നിനും ക്ഷാമമാണ്.