മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വൈക്കം സ്വദേശിയായ യുവാവ് ഒഴുക്കിൽപ്പെട്ടു മരിച്ചു.


കോട്ടയം: മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വൈക്കം സ്വദേശിയായ യുവാവ് ഒഴുക്കിൽപ്പെട്ടു മരിച്ചു. വൈക്കം കുടവെച്ചൂർ സ്വദേശിയായ കോയിപ്പറമ്പിൽ മേരിക്കുട്ടിയുടെ മകൻ ജോമോൻ ടി ജെ(37) ആണ് മരിച്ചത്. കെട്ടിട നിർമ്മാണ തൊഴിലാളിയായ ജോമോൻ കുളിക്കുന്നതിനായി മീനച്ചിലാറ്റിൽ ഇറങ്ങിയതായിരുന്നു. കോട്ടയം പേരൂർ പായിക്കാട് ഇന്ന് വൈകിട്ടോടെയാണ് സംഭവം. ഇയാൾ ഒഴുക്കിൽപ്പെട്ടത് കണ്ട സുഹൃത്തുക്കൾ ഒച്ചവെച്ചതോടെ നാട്ടുകാർ വിവരമറിയുകയും അഗ്നി രക്ഷാ യൂണിറ്റിൽ വിവരമറിയിക്കുകയുമായിരുന്നു. കോട്ടയത്ത് നിന്നും അഗ്നി രക്ഷാസേന സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

ചിത്രം:രതീഷ് കൃഷ്ണൻ.