കോട്ടയം: കോവിഡ് സാഹചര്യത്തില്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് പരിമിതികളുള്ളതിനാല്‍ യുവജനങ്ങള്‍ നേരിട്ട് രക്ത ബാങ്കുകളിലെത്തി രക്തം നല്‍കാന്‍ സന്നദ്ധരാകണമെന്ന് ജില്ലാ കളക്ടര്‍ എം അഞ്ജന നിര്‍ദേശിച്ചു. ലോക രക്തദാതാ ദിനാചരണത്തോടനുബന്ധിച്ചുള്ള ജില്ലാതല പരിപാടികള്‍ കളക്ടറേറ്റില്‍ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.
ജില്ലയിൽ കൂടുതൽ തവണ രക്തം ദാനം ചെയ്തവരെ ചടങ്ങില്‍ ആദരിച്ചു. 14 തവണ ദാനം ചെയ്ത ക്രിസ്റ്റീന കൃഷ്ണകുമാർ, 110 തവണ ദാനം ചെയ്ത ഷിബു തെക്കേമറ്റം, ടി. ജയപ്രകാശ് (86 തവണ), സുനിൽ തോമസ് (68തവണ), ജെയ്സൺ കെ. ജോസ് (60തവണ), ജെയ്സന്‍ പ്ലാക്കിനി (51തവണ), രതീഷ് രത്‌നാകരൻ,സുനു ജയലാൽ, വി.എന്‍.വിജു, വി.ടി. ബിജു, റഫീഖ് അമ്പഴത്തിനാൽ (അഞ്ചുപേരും 50 തവണ), പി.ജെ. ജോസഫ് (47തവണ), ക്യാപ്റ്റൻ സതീഷ് തോമസ് (40തവണ), സോജി കളപ്പുരക്കൽ (39തവണ), അരുൺ പോൾ (38തവണ), ജെയ്സൺ ഞൊങ്ങിണിയിൽ, മഹേഷ് രാജു (ഇരുവരും 35തവണ), റാഫി മുഹമ്മദ് (34തവണ) എന്നിവർ ജില്ലാ കളക്ടറിൽ നിന്നു പ്രശസ്തി പത്രം ഏറ്റുവാങ്ങി.
പരിപാടിയുടെ ഭാഗമായി നടന്ന സന്നദ്ധ രക്തദാന ക്യാമ്പ് സബ് കളക്ടർ രാജീവ് കുമാർ ചൗധരി രക്തം നൽകി ഉദ്ഘാടനം ചെയ്തു. കോട്ടയം സേക്രഡ് ഹാര്‍ട്ട് മെഡിക്കല്‍ സെന്ററിലെ ബ്ലഡ് മൊബൈല്‍ വാനിലാണ് രക്തദാനം നടത്തിയത്. ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, ഓൾ കേരളം ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ, പാലാ ബ്ലഡ് ഫോറം എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കോട്ടയം സേക്രഡ് ഹാർട്ട് മെഡിക്കൽ സെന്‍ററിലെ ബ്ലഡ് മൊബൈൽ വാനിലാണ് രക്ത ദാനം നടന്നത്.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജേക്കബ് വര്‍ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസർ ഡോ. ട്വിങ്കിൾ പ്രഭാകരൻ, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജെയ്സൺ ഞൊങ്ങിണിയിൽ എന്നിവർ സംസാരിച്ചു.