ഇന്ധന വിലവർധനവിനെതിരെ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ചക്രസ്തംഭന സമരം കോട്ടയത്ത്.


കോട്ടയം: പെട്രോൾ ഡീസൽ വില വർദ്ധനവിന് എതിരെ ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ കോട്ടയത്ത് ചക്രസ്തംഭന സമരം നടന്നു. കോട്ടയം തിരുനക്കരയിൽ നടന്ന പ്രതിഷേധ സമരം സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജെ തോമസ് ഉത്‌ഘാടനം ചെയ്തു.

രാവിലെ 11 മുതല്‍ 15 മിനിറ്റ് വാഹനങ്ങള്‍ നിരത്തില്‍ നിര്‍ത്തിയിട്ട് പ്രതിഷേധിച്ചു. കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക് ഇരട്ടപ്രഹരമായാണ് കേന്ദ്ര സർക്കാർ ഇന്ധനവില അനുദിനം വർധിപ്പിക്കുന്നത് എന്ന് കെ ജെ തോമസ് പറഞ്ഞു. പ്രതിഷേധ സമരം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 21ലധികം ട്രേഡ്‌ യൂണിയനുകളാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിൽ പങ്കെടുത്തത്.