ചേർപ്പുങ്കൽ പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കും;വി എൻ വാസവൻ.


ചേർപ്പുങ്കൽ: പാലാ ചേർപ്പുങ്കൽ പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കും എന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. പാലത്തിൻ്റെ നർമ്മാണ പ്രവർനങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തിയാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് പൊതുമരാമത്തു വകുപ്പിനോട് ആവശ്യപ്പെടുമെന്ന് വി എൻ വാസവൻ പറഞ്ഞു.

സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക തടസ്സങ്ങൾ പൂർത്തിയാക്കി പണി വേഗം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.