കോട്ടയം ജില്ലയിലെ 5 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.


കോട്ടയം: കോട്ടയം ജില്ലയിലെ 5 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷമാണ് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആകെ കോവിഡ് മരണങ്ങൾ 468 ആയി.

ഇത് കൂടാതെയുള്ള കോവിഡ് മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും. ഈ ഒരാഴ്ച്ച മാത്രം ജില്ലയിൽ കോവിഡ് ബാധിച്ചു മരണമടഞ്ഞത് 39 പേരാണ്. 163 പേരാണ് മെയ് മാസം ജില്ലയിൽ കോവിഡ് ബാധിച്ചു ബാധിച്ചു മരണമടഞ്ഞത്. സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്ന ജില്ലകളിൽ പത്താമതാണ് കോട്ടയം.