തൃക്കൊടിത്താനം: കണ്‍സ്യൂമര്‍ഫെഡ് ത്രിവേണി നോട്ട് ബുക്കുകള്‍ സഹകരണ സംഘങ്ങള്‍ വഴി വീട്ടിലെത്തിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം രജിസ്‌ട്രേഷൻ-സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. ചങ്ങനാശ്ശേരി എംഎല്എ ജോബ് മൈക്കിള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തൃക്കൊടിത്താനം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സതീഷ് ചന്ദ്രബോസ് ബുക്കുകള്‍ ഏറ്റുവാങ്ങി.
കണ്‍സ്യൂമര്‍ ഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എസ്.കെ. സനല്‍, തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുവര്‍ണ്ണകുമാരി, ജില്ലാ പഞ്ചായത്തംഗം മഞ്ജു സുജിത്ത്, ചങ്ങനാശേരി അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് എ.വി. റസല്‍, കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ പ്രമോദ് ചന്ദ്രന്‍, എ.കെ. സജിനികുമാരി എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.