കോട്ടയം: കോട്ടയം ജില്ലയിലെ 8 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്കു ശേഷമാണ് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചത്. ഇതോടെ കോട്ടയം ജില്ലയിലെ ആകെ കോവിഡ് മരണങ്ങൾ 484 ആയി.
ഇത് കൂടാതെയുള്ള കോവിഡ് മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും. സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്ന ജില്ലകളിൽ പത്താമതാണ് കോട്ടയം.